വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

വടകര റൂറൽ ബാങ്കിന് ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാർഡ്

സഹകരണ ബാങ്കിംഗ് മേഖലയിലെ പല വിഭാഗങ്ങളിലായുള്ള പ്രവർത്തന മികവിന്  മുംബൈ ആസ്ഥാനമായുള്ള ബാങ്കിംഗ്  ഫ്രോണ്ടിയേഴ്‌സ് ദേശീയ തലത്തിൽ  2021 വർഷത്തിൽ നൽകിയ  അവാർഡ് (“Best Infrastructure Award 2021”) വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് ലഭിച്ചു.   ഒക്ടോബർ 22, 23 തീയ്യതികളിൽ രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രഗത്ഭ വ്യക്തികൾ പങ്കെടുത്ത വെബിനാറിൽ കേന്ദ്ര ധന കാര്യ സഹ മന്ത്രി ഡോ. ഭഗവത് കരാട് മുഖ്യഥിതി ആയ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ദാന പരിപാടി നവംബർ അവസാനവാരം  ഗോവയിൽ വെച്ച് നടന്നു .

നേരത്തെ എൻ. സി. ഡി. സി ഏർപ്പെടുത്തിയ  സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിന്നുള്ള ദേശീയ അവാർഡും ബാങ്കിന് ലഭിച്ചിരുന്നു.