സഹകരണ ബാങ്കിംഗ് മേഖലയിലെ പല വിഭാഗങ്ങളിലായുള്ള പ്രവർത്തന മികവിന് മുംബൈ ആസ്ഥാനമായുള്ള ബാങ്കിംഗ് ഫ്രോന്റിർസ് ദേശീയ തലത്തിൽ 2021 വർഷത്തിൽ നൽകുന്ന അവാർഡ് വടകര കോ. ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് ലഭിച്ചു. നേരത്തെ എൻ. സി. ഡി. സി യുടെ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിന്നുള്ള ദേശീയ അവാർഡും ബാങ്കിന് ലഭിച്ചിരുന്നു. ഒക്ടോബർ 22, 23 തീയ്യതികളിൽ രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രകത്ഭ വ്യക്തികൾ പങ്കെടുത്ത വെബിനാറിൽ കേന്ദ്ര ധന കാര്യ സഹ മന്ത്രി ഡോ. ഭഗവത് കരാട് മുഖ്യഥിതി ആയ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ദാന പരിപാടി നവംബർ അവസാനം ഗോവയിൽ നടക്കും.
വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കോഴിക്കോട് ജില്ലയിലെ ഒരു ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്ക് ആണ് . സഹകരണ മേഖലയിലെ പ്രവർത്തന മികവിന് NCDC യുടെ ദേശിയ അവാർഡ് വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് ലഭിച്ചിട്ടുണ്ട് കൂടാതെ സഹകരണ മേഖലയിലെ പ്രവർത്തന മികവിന് മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് “Best Infrastructure Award” 2021 ലഭിക്കുകയുണ്ടായി.