വിലാസം

വി.ഒ.റോഡ്, വടകര

ഞങ്ങളേക്കുറിച്ച്

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് രൂപികൃതം ആവുന്നത് 1956 ആണ് . രണ്ടാം ലോകമഹായുദ്ധതരം ലോകത്താകെ ഉണ്ടായ ദുരിതങ്ങൾ കേരളത്തെയും ബാധിച്ചിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ അത് പരിഹരിക്കാൻ വേണ്ടി കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ പി.സി.സി (പ്രൊഡ്യൂസഴ്സ് ആൻഡ് കൺസ്യൂമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി) രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എം.കൃഷ്ണന്റെ നേതൃത്വത്തില്23.09.1946 വടകരയിലും പി.സി.സി.സൊസൈറ്റി രൂപീകരിച്ചു. ബേങ്കിന്റെ ആദ്യകാലപ്രവര്ത്തനം ഇങ്ങനെയായിരുന്നു. 50- അധികം റേഷന്ഷാപ്പുകളും ഭക്ഷ്യധാന്യ മൊത്ത വ്യാപാരവും ഉള്പ്പെടെ വിപുലമായ ഒരു സഹകരണ ഭക്ഷ്യവിതരണ ശ്രൃംഖല രൂപീകരിക്കുവാന്ഇതുവഴി സാധിച്ചു.20-07-1956 പി.സി.സി.സൊസൈറ്റി വടകര കോ ഓപ്പറേറ്റീവ് റൂറല്ബേങ്കായി മാറുന്നത്. ഭക്ഷ്യധാന്യവിതരണവും ബാങ്കിങ് പ്രവർത്തനവുമായി  ദീര്ഘകാല പ്രവര്ത്തനം ബേങ്ക് നടത്തി 1980 ഒക്ടോബര്2ന് അഴിയൂര്‍,കണ്ണൂക്കര എന്നിവിടങ്ങളില്ബേങ്ക് പുതിയ രണ്ടു ശാഖകള്ആരംഭിച്ചു. പിന്നീട് വടകരയിൽ തന്നെ അടക്കാത്തെരുവ്,ചെമ്മരത്തൂർ,പുതുപ്പണം, ശയാന ശാഖ,മായന്നൂർ ,താഴെ അങ്ങാടി,നാരായണ നഗർ ,തോടന്നൂർ ,ലോകനാർക്കാവ്‌ ,കൈനാട്ടി എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിച്ചു.  ഇന്ന് ബേങ്കിന് ഹെഡ്ഓഫീസിന് പുറമെ 14 ശാഖകള്ഉണ്ട്. ബാങ്കിന്റെ ആദ്യകാല പ്രസിഡന്റ് സ്വത്രസമരസേനാനിയും  മുൻ MLA യും ആയ   ശ്രീ. സി. കൃഷ്ണൻ ആയിരുന്നു. ബാങ്കിന്റെ വളർച്ചക്കും ഉന്നതിക്കും ആയി ശ്രീ. കൃഷ്ണന്റെ സംഭാവനകൾ അവിസ്മരണീയമാണ്.

ഞങ്ങളുടെ സേവനങ്ങൾ

പൊതു വിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി, ബാങ്ക് അഞ്ച് റേഷൻ റീട്ടെയിൽ ഷോപ്പുകളും 38 റേഷൻ റീട്ടെയിൽ ഷോപ്പുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു റേഷൻ മൊത്തവ്യാപാര ഡിപ്പോയും നടത്തുന്നു. ബാങ്ക് കൂടാതെ കേരള സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ സഹകരണത്തോടെ നീതി സ്റ്റോർ, നൻമ സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങിയവ നടത്തുന്നു. ജൈവവളവും മറ്റ് വളങ്ങളും നൽകുന്ന ഒരു വളം ഡിപ്പോയും ബാങ്ക് നടത്തുന്നു.

ഭരണകൂടം

1946 മുതൽ 1990 വരെ ബാങ്കിന്റെ മാനേജിംഗ് കമ്മിറ്റി അന്തരിച്ച ശ്രീ. എം. കൃഷ്ണൻ – മികച്ച സ്വാതന്ത്ര്യസമര സേനാനിയും വടകര മണ്ഡലത്തിലെ മുൻ എം‌എൽ‌എയുമാണ്. അദ്ദേഹത്തിന്റെ മരണശേഷം സമിതിയെ വിവിധ പ്രമുഖ നേതാക്കൾ അധ്യക്ഷനാക്കി – 1. പരേതനായ ശ്രീ. കെ.കെ.കണ്ണൻ മാസ്റ്റർ 2. ശ്രീ. സി. ബാലൻ 3. ശ്രീ. ഇ.പി. ദാമോദരൻ 4. അഡ്വ. എം.കെ.പ്രേംനാഥ് 5. ശ്രീ. ഇ.പി. ദാമോദരൻ മാസ്റ്റർ 6. അഡ്വ. ഇ.എം.ബാലകൃഷ്ണൻ ഇപ്പോൾ ഭരണം.

ഞങ്ങളുടെ ടീം

ശ്രീ എ ടി ശ്രീധരൻ

പ്രസിഡന്റ്

ശ്രീ പി പി ചന്ദ്രശേഖരൻ

വൈസ് പ്രസിഡന്റ്

ശ്രീ സി.ഭാസ്കരൻ

ഡയറക്ടർ

അഡ്വ. ഇ.എം ബാലകൃഷ്ണൻ

ഡയറക്ടർ

ശ്രീ സോമൻ മുതുവന

ഡയറക്ടർ

ശ്രീ കെ എം വാസു

ഡയറക്ടർ

ശ്രീ സി.കുമാരൻ

ഡയറക്ടർ

ശ്രീ എ കെ ശ്രീധരൻ

ഡയറക്ടർ

ശ്രീ കെ ടി സുരേന്ദ്രൻ

ഡയറക്ടർ

ശ്രീമതി ആലീസ് വിനോദ്

ഡയറക്ടർ

ശ്രീമതി പി എം ലീന

ഡയറക്ടർ

ശ്രീമതി എ പി സതി

ഡയറക്ടർ

ശ്രീ കെ പി പ്രദീപ് കുമാർ

സെക്രട്ടറി