വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

ഞങ്ങളേക്കുറിച്ച്

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന്  ലോകത്താകെ അനുഭവപ്പെട്ട ദുരിതങ്ങൾ കേരളത്തെയും ബാധിച്ചിരുന്നു. കേരളം നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ പി.സി.സി (പ്രൊഡ്യൂസഴ്സ് ആൻഡ് കൺസ്യൂമേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) കേരളമാകെ രൂപീകരിക്കാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എം.കൃഷ്ണന്‍റെ നേതൃത്വത്തില്‍ 23.09.1946–ൽ വടകരയിലും പി.സി.സി.സൊസൈറ്റി രൂപീകരിച്ചു.  50-ൽ അധികം റേഷന്‍ ഷാപ്പുകളും ഭക്ഷ്യധാന്യ മൊത്ത വ്യാപാരവും ഉള്‍പ്പെടെ വിപുലമായ ഒരു സഹകരണ ഭക്ഷ്യവിതരണ ശ്രൃംഖല ഇതുവഴി രൂപീകരിക്കുവാന്‍ സാധിച്ചു.

20-07-1956–നാണ്  പി.സി.സി.സൊസൈറ്റി വടകര കോ ഓപ്പറേറ്റീവ് റൂറല്‍ബേങ്കായി മാറുന്നത്. ഭക്ഷ്യധാന്യവിതരണവും ബാങ്കിങ് പ്രവർത്തനവുമായി  ദീര്‍ഘകാല പ്രവര്‍ത്തനം നടത്തിവന്ന  ബേങ്ക് 1980 ഒക്ടോബര്‍ 2ന് അഴിയൂര്‍,കണ്ണൂക്കര എന്നിവിടങ്ങളില്‍ പുതിയ രണ്ടു ശാഖകള്‍ ആരംഭിച്ചു. പിന്നീട്  അടക്കാത്തെരു, ചെമ്മരത്തൂർ, പുതുപ്പണം, വടകര ടൌൺ, മയ്യന്നൂർ, താഴെ അങ്ങാടി, നാരായണ നഗർ, തോടന്നൂർ, വില്യാപ്പള്ളി,  ലോകനാർക്കാവ്‌, കൈനാട്ടി എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിച്ചു.  ഇന്ന് ബേങ്കിന് ഹെഡ്ഓഫീസിന് പുറമെ 14 ശാഖകള്‍ ഉണ്ട്. ബാങ്കിന്റെ ആദ്യകാല പ്രസിഡന്റ് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും  മുൻ MLA യും ആയിരുന്ന    ശ്രീ. എം . കൃഷ്ണൻ ആയിരുന്നു. ബാങ്കിന്റെ വളർച്ചക്കും ഉന്നതിക്കും വേണ്ടി  ശ്രീ. എം.കൃഷ്ണൻ  നൽകിയ  സംഭാവനകൾ അവിസ്മരണീയമാണ്.

ഞങ്ങളുടെ സേവനങ്ങൾ

ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പുറമെ  പൊതു വിതരണ സംവിധാനത്തിന്റെ ഭാഗമായി ആറ് റേഷൻ റീട്ടെയിൽ ഷോപ്പുകളും ,നീതി സ്റ്റോർ, നൻമ സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ , നീതി മെഡിക്കൽ ലാബ് , വളം ഡിപ്പോ, കാർഷിക നഴ്സറി തുടങ്ങിയവയും  ഡിപ്പോയും ബാങ്ക് നടത്തിവരുന്നു.

ഭരണ സമിതി

1946 മുതൽ 1990 വരെ ബാങ്കിന്റെ മാനേജിംഗ് കമ്മിറ്റിയെ നയിച്ചിരുന്നത്  പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും വടകര മണ്ഡലത്തിലെ മുൻ എംഎൽഎയുമായിരുന്ന ശ്രീ . എം കൃഷ്ണനായിരുന്നു .  അദ്ദേഹത്തിന്റെ മരണശേഷം സമിതിയെ വിവിധ കാലയളവിൽ  പ്രമുഖ നേതാക്കളായ    ശ്രീ. കെ.കെ.കണ്ണൻ മാസ്റ്റർ,   ശ്രീ. സി. ബാലൻ ,  ശ്രീ. ഇ.പി. ദാമോദരൻ മാസ്റ്റർ,  അഡ്വ. എം.കെ.പ്രേംനാഥ് ,  അഡ്വ. ഇ.എം.ബാലകൃഷ്ണൻ, സി.ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ നയിച്ചിരുന്നു.  നിലവിലുള്ള ഭരണസമിതിയുടെ അധ്യക്ഷൻ  ശ്രീ. എ.ടി.ശ്രീധരനാണ്.

ഞങ്ങളുടെ ടീം

ശ്രീ സി.ഭാസ്കരൻ

പ്രസിഡന്റ്

ശ്രീ എ ടി ശ്രീധരൻ

വൈസ് പ്രസിഡന്റ്

ശ്രീ സി.കുമാരൻ

ഡയറക്ടർ

ശ്രീമതി എ പി സതി

ഡയറക്ടർ

ശ്രീ എ പി അമർനാഥ്

ഡയറക്ടർ

ശ്രീ പി കെ കൃഷ്ണദാസ്

ഡയറക്ടർ

ശ്രീ വി പി അനിൽകുമാർ

ഡയറക്ടർ

ശ്രീ അബ്ദുൽഅസീസ് കോറോത്ത്

ഡയറക്ടർ

ശ്രീ ടി ശ്രീനിവാസൻ

ഡയറക്ടർ

ശ്രീ പി കെ സതീശൻ

ഡയറക്ടർ

ശ്രീമതി പി വി ബീന

ഡയറക്ടർ

ശ്രീമതി രമണി

ഡയറക്ടർ

ശ്രീ എ കെ ശ്രീധരൻ

ഡയറക്ടർ